നവംബര്‍ 15 മുതല്‍ വിദേശ സന്ദര്‍ശകര്‍ക്ക് അനുമതി

Update: 2021-10-07 13:24 GMT

ന്യൂഡല്‍ഹി: നവംബര്‍ 15 മുതല്‍ രാജ്യത്ത് വിദേശ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ടൂറിസത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര യാത്രക്ക് അനുമതി നല്‍കാനും സന്ദര്‍ശക വിസ അനുവദിക്കാനും തീരുമാനിച്ചു.

ഇന്ത്യയിലെക്ക് വരുന്ന വിദേശ യാത്രികര്‍ക്ക് നവംബര്‍ 15 മുതല്‍ വിസ അനുവദിച്ചുതുടങ്ങും. അതേസമയം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ അനുമതിയുണ്ടാകും.

ഒന്നര വര്‍ഷത്തിനുശേഷമാണ് രാജ്യത്ത് സന്ദര്‍ശക വിസ അനുവദിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശക വിസ നല്‍കുന്നത് നിര്‍ത്തിവച്ചത്. 

Tags:    

Similar News