പെരിന്തല്‍മണ്ണയില്‍ തൊണ്ടിയായി പിടിച്ചെടുത്തിരുന്ന വാഹനങ്ങള്‍ മാറ്റിത്തുടങ്ങി
പെരിന്തല്‍മണ്ണ: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടിയിട്ടിരുന്ന തൊണ്ടി വാഹനങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു. പെരിന്തല്‍മണ്ണ മിനിസിവില്‍ സ്റ്റേഷന്‍, പൊതുമരാമത്ത് ഓഫിസ് എന്നിവയുടെ വളപ്പുകളിലുള്ള വാഹനങ്ങളാണ് സബ് കളക്ടര്‍ കെ.എസ്. അഞ്ജുവിന്റെ ഉത്തരവ് പ്രകാരം മാറ്റിത്തുടങ്ങിയത്. അനധികൃത മണല്‍ക്കടത്തിലേര്‍പ്പെട്ടതിന് പിടിച്ചെടുത്ത വാഹനങ്ങളാണ് നീക്കുന്നത്. ഉടമകള്‍ക്ക് നോട്ടിസ് നല്‍കി വിചാരണയും രേഖ പരിശോധനയും നടത്തി കണ്ടുകെട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഏറ്റെടുക്കാത്തവയാണ് ലേല നടപടികള്‍ പൂര്‍ത്തിയാക്കി മാറ്റുന്നത്.
മെറ്റല്‍ സ്‌ക്രാപ് ട്രേഡിങ് കോര്‍പ്പറേഷന്‍(എം.എസ്.ടി.സി.) എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെ ഇ-ലേലത്തിലൂടെയാണ് നടപടികള്‍ സ്വീകരിച്ചത്. കൊളത്തൂര്‍ പോലിസ് സ്റ്റേഷന്‍, മലപ്പുറം സിവില്‍സ്റ്റേഷന്‍ എന്നിവിടങ്ങളിലെ വാഹനങ്ങള്‍ വരും ദിവസങ്ങളില്‍ നീക്കം ചെയ്യും.