പള്ളി ഇമാമില്‍നിന്ന് 21 ലക്ഷം തട്ടിയ കേസിൽ പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍

Update: 2022-11-25 09:16 GMT


കൊച്ചി: ക്ലിനിക്കല്‍ ആപ്പില്‍ മകനെ ഡയറക്ടര്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് പള്ളി ഇമാമില്‍നിന്ന് 21 ലക്ഷം രൂപ തട്ടിയയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ തിരുര്‍ക്കാട് എസ്.ടി.ആര്‍ യാസീന്‍ തങ്ങളാണ് അറസ്റ്റിലായത്.

കളമശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃക്കാകര കൈപ്പട മുഗളില്‍ കുഞ്ഞ് മുഹമ്മദ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.മകന്‍ ഡോ. അജ്മലിനെ ഡയറക്ടര്‍ ആക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.