ആദിവാസി കുടിലുകളില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്ത് പെരിന്തല്‍മണ്ണ എക്‌സൈസ്
പെരിന്തല്‍മണ്ണ: കൊവിഡ് ക്കാലത്ത് ദുരിതത്തിലായ താഴെക്കോട് പഞ്ചായത്തിലെ ഇടിഞ്ഞാടി, ആറാംകുന്ന് മേലേച്ചേരി, ആദിവാസി കുടിലുകളില്‍ പെരിന്തല്‍മണ്ണ എക്‌സൈസ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. പെരിന്തല്‍മണ്ണ സായി സ്‌നേഹതീരം ട്രൈബല്‍ ഹോസ്റ്റലിലും ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്.
അരി, പഞ്ചസാര, തേയില, ബിസ്‌ക്കറ്റ്, പച്ചക്കറി, കപ്പ തുടങ്ങിയ സാധനസാമഗ്രികളടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ സലിം നിര്‍വ്വഹിച്ചു.
പ്രിവന്റീവ് ഓഫീസര്‍മാരായ പ്രസാദ്, ഫ്രാന്‍സിസ്, കെ.രാമന്‍കുട്ടി, ഡി. ഷിബു, കെ.രാമകൃഷ്ണന്‍, സിവില്‍ എക്‌സെസ് ഓഫീസര്‍മാരായ സായിറാം, സിന്ധു.കെ.
അരുണ്‍കുമാര്‍, പുഷ്പരാജ് എന്നിവര്‍ നേതൃത്വം നല്‍കി.