'തണലൊരുക്കാം, ആശ്വാസമേകാം': ജില്ലാതല വിതരണോദ്ഘാടനം നിര്‍വഹിച്ചു

Update: 2020-12-31 12:57 GMT

മലപ്പുറം: കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച 'തണലൊരുക്കാം, ആശ്വാസമേകാം' പദ്ധതിയുടെ ജില്ലാതല ലോഞ്ചിങ് പി കെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് സഹായ വിതരണം നിര്‍വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ ഫോറം സെക്രട്ടറി ഹസനുല്‍ബന്ന വിവിധ പ്രവാസി സംഘടനാ ഭാരവാഹികളായ എന്‍ കെ അബ്ദുര്‍ റഹീം, ഫസലുല്‍ ഹഖ്, അബ്ദുല്‍ ഹമീദ്, ഇ യാസിര്‍, കെ സൈനുദ്ദീന്‍, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സംലീം മമ്പാട്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അബൂബക്കര്‍ കരുളായി സംസാരിച്ചു.

    ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 15 കുടുംബങ്ങള്‍ക്കാണ് 36 ലക്ഷം രൂപയുടെ സഹായം നല്‍കുന്നത്. വീട് നിര്‍മാണം, നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ പൂര്‍ത്തീകരണം, ബാങ്ക് വായ്പ തീര്‍പ്പാക്കല്‍, വിദ്യാഭ്യാസം, സ്വയം തൊഴില്‍ എന്നീ ആവശ്യങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. മൂന്നു കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ വീതം ഒരു വര്‍ഷത്തേക്ക് പെന്‍ഷന്‍ നല്‍കും. സംസ്ഥാനത്തൊട്ടാകെ 63 കുടുംബങ്ങള്‍ക്ക് 2.36 കോടി രൂപയുടെ സഹായമാണ് പദ്ധതി പ്രകാരം നല്‍കുന്നത്.

Peoples foundation project launching

Tags: