''ഞങ്ങള്‍ ചെയ്ത വികസനപ്രവര്‍ത്തനത്തിന്റെ പേരില്‍ വോട്ട് ചെയ്യുക''-കെജ്രിവാള്‍

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു പാര്‍ട്ടി പോസിറ്റീവ് പ്രചരണങ്ങളിലൂടെ തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.

Update: 2020-01-06 19:15 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ വികസനപ്രവര്‍ത്തനങ്ങളുടെ പേരിലാണ് വോട്ട് ചെയ്യേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന് കെജ്രിവാള്‍. എന്നാല്‍ കെജ്രിവാളിന്റെ ശരിയായ മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ബിജെപിയും അവകാശപ്പെട്ടു.

ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 നാണ നടക്കുന്നത്. ഫെബ്രുവരി 11 ന് ഫലം പ്രഖ്യാപിക്കും. 70 അംഗ ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 22 ന് അവസാനിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു പാര്‍ട്ടി പോസിറ്റീവ് പ്രചരണങ്ങളിലൂടെ തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും എഎപി നേതാവ് അവകാശപ്പെട്ടു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് പോസിറ്റീവ് മനോഭാവത്തിലൂടെ വോട്ട് ചെയ്യാനുള്ള അവസരമാണ് വന്നുചേര്‍ന്നിട്ടുള്ളത്. എഎപി തിരഞ്ഞെടുപ്പ് പ്രചാരണവും അത്തരത്തിലാണ്. നഗരത്തിനുവേണ്ടി എഎപി എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നെങ്കില്‍ മാത്രം വോട്ട്‌ചെയ്യുക''-അരവിന്ദ കെജ്രിവാള്‍ പറഞ്ഞു.

അതേസമയം ഇതെല്ലാം എഎപിയുടെ തന്ത്രങ്ങള്‍ മാത്രമാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

ഡല്‍ഹിയിലെ ഭരണം രണ്ടായി പിരിഞ്ഞിരിക്കുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. പോലിസ്, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തുടങ്ങിയവയൊക്കെ ബിജെപിയുടെ കൈയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, പിഡബ്ലിയു, ജല്‍ബോര്‍ഡ് തുടങ്ങിയവയാണ് ഡല്‍ഹി സര്‍ക്കാരിന്റെ കൈവശമുള്ളത്. ഇത് ജനങ്ങള്‍ മനസ്സിലാക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു.

എഎപിയും കെജ്രിവാളും പൗരത്വ വിഷയത്തില്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. 

Tags:    

Similar News