വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

Update: 2023-03-07 13:20 GMT

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍പ്പെട്ട് ഹൈമാസ്റ്റ് ലൈറ്റിന് മുകളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും ഇന്‍സ്ട്രക്ടറെയും രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി. ഗ്ലൈഡിങ്ങിനിടെ ഇവര്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ ഇരുമ്പുതൂണില്‍ കുടുങ്ങുകയായിരുന്നു.

രണ്ട് മണിക്കൂറോളം 50 അടി ഉയരത്തില്‍ കുടുങ്ങിക്കിടന്ന ഇരുവരും അഗ്‌നിരക്ഷാ സേന തയ്യാറാക്കിയിരുന്ന വലയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ ശരീരഭാരം താങ്ങാനാവാതെ ഹൈമാസ്റ്റ് ലൈറ്റിന്റെ പിന്നുകളില്‍ ഒരെണ്ണം തകര്‍ന്നതോടെ ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. ലൈറ്റിന് താഴെയായി തയ്യാറാക്കിയിരുന്ന വലയിലേക്ക് വീണതിനാല്‍ ഇരുവര്‍ക്കും കാര്യമായ പരിക്കുകളില്ല.

Tags:    

Similar News