പെന്‍ഷന്‍ വര്‍ധന: മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നല്‍കി

Update: 2020-12-23 14:34 GMT
തിരുവനന്തപുരം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ 15000 രൂപയായി വര്‍ധിപ്പിക്കുക എന്നാവശ്യപെട്ട് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നല്‍കി. അവശ പെന്‍ഷന്‍ 5000 രൂപയാക്കുക, ആശ്രിത പെന്‍ഷന്‍ മരണപ്പെട്ട വ്യക്തി വാങ്ങിക്കൊണ്ടിരുന്നതിന്റെ പകുതിയാക്കി വര്‍ധിപ്പിക്കുക, പകുതി പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്ക് റിട്ടയര്‍മെന്റ് പ്രായമാകുന്ന മുറയ്ക്ക് പൂര്‍ണ പെന്‍ഷന്‍ ഉറപ്പുവരുത്തുക, പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുക, പെന്‍ഷന്‍ അപേക്ഷകളില്‍ താമസംവിനാ തീരുമാനമെടുക്കുക, ഫോറത്തിന്റെ ആരോഗ്യ രക്ഷാ പദ്ധതിയിലേക്ക് തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന നിവേദനമാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് എന്നിവര്‍ക്ക് ഇന്ന് രാവിലെ സമര്‍പ്പിച്ചത്. നിവേദനത്തിന്റെ കോപ്പി പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, എല്‍ ഡി എഫ് കണ്‍വീനര്‍ ശ്രീ. എ.വിജയരാഘവന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ശ്രീ.കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കും ഫോറം പ്രസിഡന്റ് അഡ്വ.വി. പ്രതാപചന്ദ്രന്‍, ജനറല്‍ സെക്രട്ടറി എ. മാധവന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ പി വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കുകയുണ്ടായി.




Similar News