പെഗസസ് ഫോണ്‍ചോര്‍ത്തല്‍ ചര്‍ച്ച ചെയ്യണം; എളമരം കരിം രാജ്യസഭയില്‍ നോട്ടിസ് നല്‍കി

Update: 2021-08-02 06:42 GMT

ന്യൂഡല്‍ഹി: പെഗസസ് ഫോര്‍ചോര്‍ത്തല്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം എംപി എളമരം കരിം രാജ്യസഭായില്‍ നോട്ടിസ് നല്‍കി. റൂള്‍ 267 പ്രകാരമാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്.

പെഗസസ് സോഫ്റ്റ് വെയര്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം സിപിഎം നേതാവും എംപിയുമായ ജോണ്‍ ബ്രിട്ടാസ് നോട്ടിസ് നല്‍കിയെങ്കിലും കേന്ദ്രം വഴങ്ങിയില്ല. തുടര്‍ന്ന് അദ്ദേഹം സുപ്രിംകോടതിയെ അറിയിച്ചു. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം തയ്യാറാവാത്തതിനെതിരേയാണ് ബ്രിട്ടാസ് ഹരജി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണംനടത്തണമെന്നാണ് ആവശ്യം.

രാജ്യത്തെ പ്രധാന മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, നിയമജ്ഞര്‍, ആക്റ്റിവിസ്്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ഇസ്രായേലി ചാര സോഫ്റ്റ് വെയര്‍ കമ്പനി സര്‍ക്കാരിനുവേണ്ടി ചോര്‍ത്തി നല്‍കുന്നുവെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. 17 മാധ്യമ സ്ഥാപനങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

Tags:    

Similar News