പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

Update: 2022-07-24 04:12 GMT

തൃശൂര്‍: നീരൊഴുക്ക് തുടരുന്നതിനാല്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. ഞായറാഴ്ച രാവിലെ 10ന് 2.5 സെന്റീമീറ്റര്‍ കൂടി തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് സെന്റീമീറ്ററാണ് തുറന്നിട്ടുള്ളത്.

മണലി, കരുവന്നൂര്‍ പുഴകളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ദിവസങ്ങളായി പീച്ചി വനമേഖലയില്‍ ശക്തമായ മഴ തുടരുകയാണ്.

Tags: