പി സി ചാക്കോ ഇല്ലാത്ത കാര്യങ്ങള്‍ പറയരുത്: എന്‍സിപി പ്രവേശന വാര്‍ത്ത നിഷേധിച്ച് കെ സുധാകരന്‍

Update: 2021-03-17 09:17 GMT

കണ്ണൂര്‍: കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പറഞ്ഞതായി പിസി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് തെറ്റാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിസി ചാക്കോയെ പോലുള്ള ആളുകള്‍ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എന്‍സിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.


'കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പിസി ചാക്കോയോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കകത്തെ പോരായ്മകള്‍ സാധാരണയായി സംസാരിക്കാറുണ്ട്. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലൊന്നും പിസി ചാക്കോയോട് സംസാരിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് പിസി ചാക്കോ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്നറിയില്ല. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും' സുധാകരന്‍ പറഞ്ഞു.


ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിസി ചാക്കോ കോണ്‍ഗ്രസിനകത്ത് സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ അസംതൃപ്തരാണെന്നും ഇവര്‍ അടുത്ത ദിവസങ്ങളില്‍ എല്‍സിപിയിലേക്ക് വരുമെന്നും പറഞ്ഞത്. മണിക്കൂറുകള്‍ക്കകം തന്നെ ഇത് നിഷേധിച്ച് കെ സുധാകരന്‍ രംഗത്തുവരികയായിരുന്നു.




Tags:    

Similar News