പയ്യോളി: അയനിക്കാട് അറബിക്ക് കോളജിനു സമീപം ലക്ഷം വീട് കോളനിയിലെ വീട് കത്തിനശിച്ചു. കുരിയാടി തരേമ്മല്‍ ആയിഷയുടെ വീടാണ് കത്തിനശിച്ചത്. തീ പിടിക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു.
ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് കരുതുന്നു. വീട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ആയിഷയുടെ മകന്‍ മത്സ്യത്തൊഴിലാളിയാണ്.