കുടിയേറ്റക്കാരെ നാട്ടില്‍ തിരിച്ചുവരാന്‍ മുഖ്യന്ത്രിമാര്‍ അനുവദിക്കുന്നില്ല; പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ശരത് പവാര്‍ പ്രധാനമന്ത്രിയോട്

Update: 2020-05-09 16:20 GMT

മുംബൈ: സ്വന്ത്രം സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചുവരാന്‍ അനുവദിക്കാത്ത മുഖ്യമന്ത്രിമാരോട് സംസാരിക്കണമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍  പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

''സ്വന്തം ജനങ്ങളെ നാട്ടില്‍ തിരിച്ചുവരാന്‍ അനുവദിക്കാത്ത മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി സംസാരിക്കണം''- ശതര് പവാര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ തിരിച്ചുവരാന്‍ അനുവദിക്കാത്ത സംസ്ഥാനങ്ങള്‍ ഏതാണെന്ന് ശരത് പവാര്‍ സൂചിപ്പിച്ചിട്ടില്ല.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും റയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായും പവാര്‍ ഇക്കാര്യം സംസാരിച്ചു. സ്വന്തം സംസ്ഥാനത്ത് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കാമെന്ന് താക്കറെയും ഗോയലും ഉറപ്പുനല്‍കിയെന്ന് പവാര്‍ പറഞ്ഞു.

''സ്വന്തം സംസ്ഥാനത്ത് തിരികെപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട യാത്രാ സൗകര്യങ്ങളും മറ്റും നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അവരെ വിവിധ സംസ്ഥാനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കും. ട്രയിന്‍ വഴിയുള്ള യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് റെയില്‍വേ മന്ത്രിയും പറഞ്ഞു''- പവാര്‍ പറഞ്ഞു.  

Tags:    

Similar News