സംസ്ഥാനത്ത് പട്ടയങ്ങള്‍ ഇനി സ്മാര്‍ട്ടാകും

Update: 2022-05-18 09:02 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാര്‍ട്ട് പട്ടയങ്ങള്‍ നിലവില്‍ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. പട്ടയങ്ങള്‍ നഷ്ടപെടുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും. വര്‍ക്കല താലൂക്കിലെ പള്ളിക്കല്‍ വില്ലേജ് ഓഫിസ് കെട്ടിടം സ്മാര്‍ട്ട് വില്ലേജ് ഓഫിസ് മന്ദിരമായി പുനര്‍നിര്‍മ്മിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ക്കല താലൂക്കിലെ 90 ഭൂരഹിതര്‍ക്കുള്ളപട്ടയങ്ങള്‍ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

നൂതന സാങ്കേതികവിദ്യയുടെസഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പിലാക്കുമെന്നും ഭൂരഹിതരെ കണ്ടെത്തി അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ അരലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കുമെന്നും മന്ത്രി പറഞ്ഞു.

Similar News