തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ മൊഴിയെടുക്കും. മരിച്ച വേണുവിന്റെ ഭാര്യ സിന്ധുവിന്റെ മൊഴിയാണ് എടുക്കുക. സിന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. ഈ മൊഴി കൂടി കേട്ടശേഷമായിരിക്കും അന്തിമറിപോര്‍ട്ട് തയ്യാറാക്കുക. സംഭവത്തില്‍ അന്വേഷണം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ ടി കെ പ്രേമലതയാണ് മൊഴിയെടുക്കുക.
നേരത്തെ ഇത് സംബന്ധിച്ച പ്രാഥമിക റിപോര്‍ട്ട് മന്ത്രിയ്ക്ക് നല്‍കിയിരുന്നു. മെഡിക്കല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികില്‍സ വേണുവിന് നല്‍കിയെന്ന് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരുടെ വിശദീകരണമുള്‍പ്പെടെയാണ് ഇതിലുണ്ടായിരുന്നത്. എന്നാല്‍, ആശുപത്രിയിലെ അനുഭവങ്ങളെ കുറിച്ചുള്ള വേണുവിന്റെ ശബ്ദസന്ദേശത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനമെന്തെന്ന് അറിയാനാണ് മൊഴിയെടുപ്പ്.