വിളപ്പില്‍ശാലയില്‍ ചികില്‍സ നിഷേധത്തെ തുടര്‍ന്ന് രോഗി മരിച്ച സംഭവം; കുടുംബത്തിന്റെ പരാതിയില്‍ ഡിജിപിയുടെ ഇടപെടല്‍

Update: 2026-01-28 10:26 GMT

തിരുവനന്തപുരം:  വിളപ്പില്‍ശാലയില്‍ ചികില്‍സ നിഷേധത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ ഡിജിപിയുടെ ഇടപെടല്‍. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പരാതി അന്വേഷിക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് നിര്‍ദേശം നല്‍കി. കുടുംബം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു.

വിളപ്പില്‍ശാല കൊല്ലംകൊണം സ്വദേശി ബിസ്മീര്‍(37)ആണ് മതിയായ ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച മരണപ്പെട്ടത്.സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിര്‍. തിരുവനന്തപുരം വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് ജീവനക്കാര്‍ ഗേറ്റ് തുറന്നു നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ചികില്‍സ വൈകിയതിനാലാണ് യുവാവ് മരിച്ചെതെന്നാണ് ആരോപണം. ശ്വാസതടസവുമായി പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സ വൈകിയെന്നാണ് ആരോപണം. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ബിസ്മീര്‍ മരണപ്പെട്ടു.

Tags: