പത്തനംതിട്ട: ജില്ലയിലെ സ്ലോട്ട് ബുക്കിംഗ് ഇന്ന് വൈകിട്ട് 7 മുതല്‍ 7.30 വരെ
പത്തനംതിട്ട: പത്തനംതിട്ട ജില്ലകളിലെ വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നാളെ (മൂന്നാം തിയ്യതി) വാക്‌സിന്‍ ലഭിക്കുന്നതിന് ഇന്ന് ബുക്ക് ചെയ്യാം. 7 മുതല്‍ 7.30 വരെയാണ് ബുക്ക് ചെയ്യാനുള്ള സമയം.
45 വയസ് മുകളിലുള്ളവര്‍, 18 വയസിന് മുകളിലുള്ളവര്‍ (രണ്ടാം ഡോസ് ), ഇ-ഹെല്‍ത്ത് വഴി ബുക്ക് ചെയ്യേണ്ടവര്‍ എന്നീ വിഭാഗത്തിനുള്ളവര്‍ക്ക് അവസരം ഉപയോഗിക്കാം.
ഈ കേന്ദ്രങ്ങളില്‍ 10% ഓണ്‍ലൈന്‍ ബുക്കിംഗ് ആണുള്ളത്. 90% ആളുകളെ ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ സെന്ററുകളില്‍ എത്തിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാക്‌സിന്‍ സ്വീകരിക്കാം.
