പത്തനംതിട്ട സ്വദേശി കുവൈത്തില്‍ നിര്യാതനായി

Update: 2021-01-30 14:13 GMT

കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തില്‍ നിര്യാതനായി. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി വി.എം. ജോണ്‍ (70) ആണ് മരിച്ചത്. മസ്തിഷ്‌ക്ക ആഘാതത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ഭാര്യ: ആനി ജോണ്‍. മകന്‍: ലജിന്‍ ജോണ്‍(കുവൈത്ത്). വടശേരിക്കര പ്രവാസി അസോസിയേഷന്‍ രക്ഷാധികാരിയും, കല കുവൈത്ത് കേന്ദ്ര കമ്മറ്റി അംഗവുമായി പ്രവര്‍ത്തിച്ചിരുന്നു.

Tags:    

Similar News