പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ മര്‍ഗരേഖ പുതുക്കിയതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ജിദ്ദ: സൗദിയിലെത്തുന്നവരുടെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ മാര്‍ഗരേഖ പുതുക്കിയതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. രാജ്യത്തെത്തുന്ന എല്ലാവര്‍ക്കും പോലിസിന്റെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ആവശ്യമാണ്. വെരിഫിക്കേഷന്‍ സമയം കുറച്ചു ദിവസം മുതല്‍ മാസം വരെ നീളാം. അപേക്ഷകര്‍ അവരുടെ ഇന്ത്യയിലെ വിലാസവും ഫോണ്‍ നമ്പറും നല്‍കണം.
യാത്ര തുടങ്ങുന്നതിനു മുമ്പു തന്നെ വേരിഫിക്കേഷന്‍ നടപടികള്‍ തുടങ്ങുന്നത് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഉപകരിക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. പെട്ടെന്ന് ആവശ്യമുള്ളവര്‍ക്ക് തല്‍ക്കാല്‍ വ്യവസ്ഥയിലും വെരിഫിക്കേഷന് അപേക്ഷിക്കാം.