ഒഡീഷയില്‍ ഭാഗിക ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ തുടരും

Update: 2021-06-16 10:16 GMT

ഭുവനേശ്വര്‍: ഒഡീഷയില്‍ ലോക്ക് ഡൗണ്‍ ഭാഗികമായി തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ ഒന്നാം തിയ്യതി രാവിലെ 5 മണിവരെയാണ് നിയന്ത്രണം.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് 5 വരെ തുടരാന്‍ അനുമതി നല്‍കി. 5ഉം അതിനു താഴെയും പോസിറ്റിവിറ്റി നിരക്ക് റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലാണ് ഈ നിയന്ത്രണങ്ങള്‍ തുടരുക.

ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള 13 കടലോര ജില്ലകളില്‍ കടകള്‍ രാവിലെ 6നും ഒന്നിനും ഇടയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ.

പോസിറ്റിവിറ്റി നിരക്ക് 5നു താഴെയുള്ള ജില്ലകളില്‍ തെരുവുകച്ചവടക്കാര്‍ക്ക് അനുമതിനല്‍കിയിട്ടുണ്ട്.

അവശ്യവസ്തുക്കള്‍, ചരക്കുനീക്കം, വ്യവസായപ്രവര്‍ത്തനങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതിയുണ്ട്.

പാര്‍ക്കുകളും ജിമ്മുകളും അടച്ചു. പ്രഭാതസവാരി അനുവദിക്കും.

ഓട്ടോമൊബൈല്‍ ഷോപ്പുകള്‍ക്കും അനുമതിയുണ്ട്.

വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കി.