പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകാന്‍ പാര്‍ഥോദാസ് ഗുപ്ത അര്‍ണബിന്റെ സഹായം തേടി: വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്

2019 ഒക്ടോബര്‍ 16 ന് നടത്തിയ ചാറ്റിലാണ് മാധ്യമ ഉപദേഷ്ടാവായി നിയമനം കിട്ടാന്‍ ഗുപ്ത അര്‍ണബിന്റെ സഹായം തേടിയത്.

Update: 2021-01-18 03:46 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകാന്‍ ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്ത റിപ്പബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമിയുടെ സഹായം തേടിയതിന്റെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തുവന്നു. അര്‍ണബ് ഗോസ്വാമിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് ചാറ്റിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം ഉള്ളത്. ടൈസ് നൗ ആണ് ചാറ്റിലെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.


2019 ഒക്ടോബര്‍ 16 ന് നടത്തിയ ചാറ്റിലാണ് മാധ്യമ ഉപദേഷ്ടാവായി നിയമനം കിട്ടാന്‍ ഗുപ്ത അര്‍ണബിന്റെ സഹായം തേടിയത്. ബാര്‍ക്കിലെ സേവനം തനിക്ക് മടുത്തതായും സ്ഥാപിത താല്‍പര്യക്കാരുടെ സമ്മര്‍ദമുണ്ടെന്നും ഗുപ്ത ചാറ്റില്‍ സൂചിപ്പിക്കുന്നു.ടി.ആര്‍.പി. തട്ടിപ്പുകേസ് ഒതുക്കാന്‍ ജഡ്ജിയ്ക്ക് കോഴ നല്‍കാന്‍ അര്‍ണബിന് പാര്‍ഥോദാസ് ഗുപ്ത ഉപദേശം നല്‍കുന്നതും ചാറ്റിലുണ്ട്. സംഭാഷണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പാര്‍ഥോദാസ് ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി.ആര്‍.പി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 24 ന് അറസ്റ്റ് ചെയ്ത ഗുപ്ത ജയിലിലായിരുന്നു.




Tags:    

Similar News