പാര്‍ലമെന്റ് പ്രതിഷേധം വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി;ഡല്‍ഹി പോലിസ് കൈയേറ്റത്തെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

ഡല്‍ഹി പോലിസിന് പ്രതിഷേധത്തെ കുറിച്ചോ കെ റെയിലിനെ കുറിച്ചോ അറിയില്ല,സുരക്ഷാ മേഖലയില്‍ പ്രകടനം നടത്തിയതിനാലാണ് പോലിസ് നടപടി സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു

Update: 2022-03-24 08:18 GMT

ന്യൂഡല്‍ഹി:കെ റെയിലിനെതിരായി പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ കൈയേറ്റം ചെയ്ത ഡല്‍ഹി പോലിസ് നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷധം നടത്തിയത്.ഡല്‍ഹി പോലിസിന് പ്രതിഷേധത്തെ കുറിച്ചോ കെ റെയിലിനെ കുറിച്ചോ അറിയില്ല,സുരക്ഷാ മേഖലയില്‍ പ്രകടനം നടത്തിയതിനാലാണ് പോലിസ് നടപടി സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'സാധാരണയായി പാര്‍ലമെന്റില്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം അനുവദിക്കാറില്ല. അങ്ങനെയൊരു രീതിയെക്കുറിച്ചും കേട്ടിട്ടില്ല.ഗേറ്റ് ചാടിക്കടന്ന് കേരളത്തില്‍ കാണിക്കുന്നത് പോലെയൊന്നും പാര്‍ലമെന്റില്‍ നടക്കില്ല'.എംപിമാരുടെ വിവരക്കേടാണ് ഇതിലൂടെ തെളിഞ്ഞതെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയില്‍. കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതുമായ പദ്ധതിയാണ് കെ റെയില്‍. വലിയ അഴിമതി ലക്ഷ്യം വച്ചുകൊണ്ടാണ് പിണറായി വിജയന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News