മയക്കുമരുന്ന്‌ലഹരി മാഫിയകള്‍ക്കെതിരെ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

Update: 2022-08-28 13:56 GMT

ഇരിട്ടി: വിദ്യാര്‍ത്ഥികളെയും യുവതീ യുവാക്കളെയും വഴിതെറ്റിച്ച് ലഹരിക്ക് അടിമകളാക്കുന്ന മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ രക്ഷിതാക്കളും പൊതു സമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പുതുതലമുറയുടെ വലിയൊരു വിഭാഗം ലഹരിക്ക് അടിമപ്പെടുന്ന വാര്‍ത്തകളാണ് ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. വീടുകളില്‍ നിന്ന് തന്നെയാവണം ഈ മാരകവിപത്തിനെതിരെയുള്ള ആദ്യ കരുതല്‍ ഉണ്ടാവേണ്ടത്. മരണത്തിനുതന്നെ കാരണമാവുന്ന വിവിധതരം ലഹരികളെക്കുറിച്ച് മനസ്സിലാക്കുകയും സ്ത്രീസമൂഹം അതീവ ജാഗ്രത കാണിക്കുകയും ചെയ്യണമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


ഉളിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി 2022-2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: മുഹ്‌സിന ലത്തീഫ് (പ്രസിഡന്റ്), നദീറ അഷ്‌കര്‍ (സെക്രട്ടറി), റഹ്മത്ത് നൗഫല്‍ (ട്രഷറര്‍),

സറീന റഫീക്ക് പേരാവൂര്‍ (വൈസ് പ്രസിഡന്റ്), മുനീറ സക്കരിയ അയ്യപ്പന്‍കാവ് (ജോ:സെക്രട്ടറി), അന്‍സല്‍ന ജലീല്‍, സീനത്ത് യൂനുസ്, ജുമൈല അലി, സലീമ.