തിരുവനന്തപുരം: സംഗീതജ്ഞ പത്മശ്രീ പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു. തിരുവനന്തപുരം വലിയശാല തെരുവിലെ വീട്ടില്‍ അല്പം മുന്‍പായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു.
ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീത വേദികളിലും സജീവ സാന്നിദ്ധ്യമായിരുന്നു. കര്‍ണാടക സംഗീതത്തിലായിരുന്നു പൊന്നമ്മാള്‍ ടീച്ചര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സ്വാതി തിരുന്നാള്‍, ചെമ്പൈ ഉള്‍പ്പെടെ നിരവധി സംഗീത പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സ്വാതി തിരുന്നാള്‍ സംഗീത കോളജിലായിരുന്നു സംഗീത പഠനം. പിന്നീട് അവിടെ തന്നെ അധ്യാപികയായും സേവനമനുഷ്ടിച്ചു. ശിവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിതയായിരുന്നു പൊമ്മന്നാള്‍. എട്ടു പതിറ്റാണ്ടു കാലത്തെ സംഗീത സപര്യയ്ക്കാണ് അന്ത്യം കുറിച്ചിരിക്കുന്നത്.