പറമ്പിക്കുളം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; വെള്ളം തുറന്നുവിട്ടു

Update: 2022-07-28 01:05 GMT

തൃശൂര്‍: തമിഴ്‌നാട് പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് 1822.03 അടിയായ സാഹചര്യത്തില്‍ 5500 ക്യുസെക്‌സ് വെള്ളം പുറം തള്ളുന്നുണ്ട്. പറമ്പിക്കുളം ഡാമിലെ വെള്ളം ഒഴുകി എത്തുന്ന പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി നിയന്ത്രിതമായ അളവില്‍ തുറക്കുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ചാലക്കുടി പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ചാലക്കുടി പുഴയില്‍ നിലവില്‍ വെള്ളത്തിന്റെ അളവ് 1.13 മീറ്റര്‍ മാത്രമാണ്. വാണിങ് നിരപ്പ് 7.1 മീറ്റര്‍.

Tags: