കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

Update: 2026-02-05 06:40 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. മനുവെന്ന ആനയുടെ ഒന്നാം പാപ്പാനായ ബാലരാമപുരം വെങ്ങാനൂര്‍ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടയിലാണ് സംഭവം.

കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെ നെയ്യാര്‍ റിസര്‍വോയറിന്റെ ഭാഗത്താണ് ആനയെ കുളിപ്പിക്കുന്നത്. ഇതിനിടെ ആന വിഷ്ണുവിനെ ചവിട്ടുകയായിരുന്നു. ചവിട്ടിയിട്ട ശേഷം കാലുകൊണ്ട് ആന വിഷ്ണുവിനെ വെള്ളത്തില്‍ മുക്കിവെച്ചതായും വിവരമുണ്ട്. ഉടന്‍ തന്നെ വിഷ്ണുവിനെ ആര്യനാടുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags: