പാനൂര്‍ മന്‍സൂര്‍വധം: കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, പ്രതികളില്‍ പതിനൊന്നു പേരും സിപിഎം പ്രവര്‍ത്തകര്‍
കണ്ണൂര്‍: പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പതിനൊന്ന് പ്രതികളാണ് ഉള്ളത്. എല്ലാവരും ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് കഴിഞ്ഞ ശേഷമാണ് പുല്ലൂക്കര സ്വദേശി മന്‍സൂറിനെ ബോംബ് എറിഞ്ഞു കൊന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തനും ബൂത്ത് ഏജന്റുമായ സഹോരന്‍ മുഹ്‌സിനെ ലക്ഷ്യം വച്ച ആക്രമണത്തില്‍ മന്‍സൂര്‍ അകപ്പെടുകയായിരുന്നു.
പതിനൊന്നു പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ ഒളിവിലാണ്. മറ്റുള്ളവര്‍ ജയിലിലുണ്ട്.
രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.