വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പന്നിയങ്കര പോലിസ് അന്വേഷണം ആരംഭിച്ചു

Update: 2021-09-08 12:14 GMT

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിക്കായി പൊലിസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചു. പലപ്പോഴും ഒഴിഞ്ഞ് മാറാന്‍ നോക്കിയ യുവതിയെ, പ്രതി മരിക്കുമെന്ന് ഭയപ്പെടുത്തി കൂടെ നില്‍ക്കുകയായിരുന്നുവെന്ന് പന്നിയങ്കര പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ യുവതിയില്‍ നിന്ന് പ്രതി പല തവണകളായി പണവും കൈക്കലാക്കി. 

കോഴിക്കോട് കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ആംബുലന്‍സ് ഡ്രൈവറായി കൊവിഡ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന പന്നിയങ്കര സ്വദേശി കദീജ മന്‍സില്‍ ഉമ്മര്‍ കോയ മകന്‍ ഫഹദി(27)നെതിരെയാണ് വിവാഹ മോചിതയായ യുവതി പരാതി നല്‍കിയത്.

പന്നിയങ്കര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിയെ വനിതാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

മൂന്നര വര്‍ഷം ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിഞ്ഞ് നിരന്തരം അപേക്ഷിച്ചിട്ടും തന്നെ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന പ്രതി, കഴിഞ്ഞ ദിവസം കാര്യങ്ങള്‍ മറച്ചുവച്ച് മറ്റൊരു വിവാഹം കഴിക്കുക കൂടി ചെയ്തതോടെയാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതി നിലവില്‍ ഒളിവില്‍ കഴിയുകയാണ്.  

Tags:    

Similar News