പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും കോടിയേരിയെ സന്ദര്‍ശിച്ചു

Update: 2022-09-03 11:29 GMT

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ മുസ് ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സന്ദര്‍ശിച്ചു. നേതാക്കള്‍ അര മണിക്കൂറോളം കോടിയേരിയോടൊപ്പം ചെലവഴിച്ചു.

രണ്ടു നേതാക്കളും കുടുംബത്തോട് ചികില്‍സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കോടിയേരി കഴിഞ്ഞ ദിവസമാണ് സിപിഎം സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

Tags:    

Similar News