പാലിയേക്കര ടോൾ വിലക്ക് ഇന്ന് നീക്കിയേക്കും

Update: 2025-09-22 03:18 GMT

തൃശൂർ: ഒന്നര മാസമായി തുടരുന്ന പാലിയേക്കരയിലെ ടോൾ വിലക്ക് ഇന്നു മുതൽ നീക്കിയേക്കും. ഉപാധികളോടെ ട്രോൾ പിരിവ് ആരംഭിക്കുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പുതുക്കിയ ടോൾ ആയിരിക്കുമോ ഈടാക്കുക എന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷം മാത്രമേ വ്യക്തമാകൂ. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്‌കരിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Tags: