അക്രമങ്ങളെ പിന്തുണയ്ക്കുന്ന ആരുമായും സഹവസിക്കുന്നതിനെ എതിര്‍ക്കുന്നു; ഗസയിലെ മാനുഷിക പ്രതിസന്ധി വ്യക്തമാക്കി ഫലസ്തീന്‍ വിദേശകാര്യ മന്ത്രി

Update: 2026-02-02 09:36 GMT

ന്യൂഡല്‍ഹി: ഗസയിലെ മാനുഷിക പ്രതിസന്ധി, ഹമാസിന്റെ രാഷ്ട്രീയ ഭാവി, ഐക്യത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള ഫലസ്തീന്റെ കാഴ്ചപ്പാട് എന്നിവയെ കുറിച്ച് സംസാരിച്ച് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി. ഇന്ത്യയിലെ ഫലസ്തീന്‍ എംബസിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായരുന്നു അദ്ദേഹം.

ഗസ അഭൂതപൂര്‍വമായ മാനുഷിക ദുരന്തത്തെ അഭിമുഖീകരിക്കുന്നതായി വിദേശകാര്യ മന്ത്രി പറഞ്ഞു. ''ആളുകള്‍ അഭയാര്‍ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. അഭയാര്‍ഥി ക്യാംപുകള്‍ തന്നെ ഇല്ലാതാക്കപ്പെട്ടു. എല്ലാം തകര്‍ന്ന നിലയിലാണ്. ആളുകള്‍ ടെന്റുകളിലാണ് താമസിക്കുന്നത്,'' അവര്‍ പറഞ്ഞു. ഏകദേശം രണ്ട് ദശലക്ഷം ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പലരും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിലോ താല്‍ക്കാലിക ഷെല്‍ട്ടറുകളിലോ അഭയം തേടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഗസയിലെ എല്ലാവരും അപകടത്തിലാണ്,'' യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെയും തടസ്സമില്ലാത്ത മാനുഷിക സഹായം അനുവദിക്കേണ്ടതിന്റെയും അടിയന്തിരാവസ്ഥ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എല്ലാത്തരം അക്രമങ്ങളെയും പിന്തുണയ്ക്കുന്ന ആരുമായും സഹവസിക്കുന്നതിനെയും ഞങ്ങള്‍ അപലപിക്കുന്നു. ഫലസ്തീനില്‍ ഞങ്ങള്‍ അന്താരാഷ്ട്ര നിയമത്തെ പിന്തുണയ്ക്കുന്നു. ' മാനുഷിക സഹായം, പുനര്‍നിര്‍മ്മാണം, മധ്യസ്ഥ ശ്രമങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതില്‍ സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. യുദ്ധം അവസാനിപ്പിക്കുക, സഹായം നല്‍കുക, എന്നിവ അടിയന്തര മുന്‍ഗണനകളില്‍ ഉള്‍പ്പെടണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പാതയെ പിന്തുണയ്ക്കുന്ന ആരെയും തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: