പാലത്തായി: പതിനായിരം വീടുകളില്‍ വിമന്‍ ജസ്റ്റിസ് അമ്മമാരുടെ നില്‍പുസമരം

Update: 2020-07-17 16:11 GMT

കണ്ണൂര്‍: പാലത്തായിയിലെ പിഞ്ചുബാലികയെ പീഡിപ്പിച്ച ബി. ജെ. പി നേതാവ് പത്മരാജനെ രക്ഷിക്കാന്‍ കുറ്റപത്രത്തില്‍ നിന്ന് പോക്‌സോ ഒഴിവാക്കി ജാമ്യം ലഭ്യമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റെ് ജൂലൈ 18 ശനിയാഴ്ച പതിനായിരം വീടുകളില്‍ നില്‍പുസമരം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് നില്‍പുസമരം ഉല്‍ഘാടനം ചെയ്യും. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പിഞ്ചു കുഞ്ഞിന് നീതി നിഷേധിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ വരുംനാളുകളില്‍ ശക്തമായ സമരങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് വിമന്‍ ജസ്റ്റിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ജബീന ഇര്‍ഷാദ് മുന്നറിയിപ്പ് നല്‍കി.