പാലാരിവട്ടം പാലം ഇന്ന് വൈകീട്ട് തുറന്നു നല്‍കും

ഔദ്യോഗിക ചടങ്ങുകളൊന്നും ഇല്ലാതെയാണ് പാലം തുറക്കുന്നത്.

Update: 2021-03-07 00:49 GMT

കൊച്ചി: പാലാരിവട്ടം പാലം ഇന്ന് വൈകീട്ട് നാലിന് ഗതാഗത്തിനു തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരാര്‍ ഏറ്റെടുത്ത ഡിഎംആര്‍സിക്കും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഔദ്യോഗിക ചടങ്ങുകളൊന്നും ഇല്ലാതെയാണ് പാലം തുറക്കുന്നത്.

പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ കരാര്‍ നല്‍കുമ്പോള്‍ ഒമ്പത് മാസത്തിനുള്ളില്‍ പണി തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടിരുന്നത്. കരാര്‍ ഏറ്റെടുത്ത ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.


Tags:    

Similar News