പാലക്കാട്: മലമ്പുഴ ഡാമില്‍ വെള്ളം തുറന്നുവിടും

Update: 2021-05-03 13:53 GMT

പാലക്കാട്: കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് തടയണകള്‍ നിറയ്ക്കുന്നതിന് മലമ്പുഴ ഡാമില്‍ വെള്ളം തുറന്നുവിടും. മെയ് നാലിന് രാവിലെ ഒമ്പതു മുതല്‍ ഭാരതപ്പുഴയിലേക്ക് വെളളം തുറന്നുവിടുക.

മുക്കൈപ്പുഴ, മലമ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തുടങ്ങിയവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ ഭരണകൂടം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Tags: