പാലക്കാടുനിന്ന് കാണാതായ രണ്ട് പോലിസുകാര്‍ മരിച്ച നിലയില്‍

Update: 2022-05-19 05:37 GMT

പാലക്കാട്: പാലക്കാടുനിന്നും കാണാതായ രണ്ട് പോലിസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലിസ് ക്യാംപിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാംപിന് പിന്നിലെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഇരുവരും ഹവില്‍ദാര്‍മാരാണ്.

കഴിഞ്ഞ ദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാതായിരുന്നതായും വിവരങ്ങളുണ്ട്. അതേസമയം, എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പോലിസും ഫൊറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തുകയാണ്.

Tags:    

Similar News