പാലക്കാട് കൊലപാതകങ്ങള്‍;എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് തിരിച്ചു

കൂടുതല്‍ പോലിസ് സംഘത്തെ അടിയന്തരമായി പാലക്കാട്ട് എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്

Update: 2022-04-16 09:59 GMT
തിരുവനന്തപുരം:മണിക്കൂറുകള്‍ക്കിടേ പാലക്കാട് നടന്ന രണ്ട് ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം.ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പാലക്കാട്ട് കാംപ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കും.എഡിജിപി വിജയ് സാഖറെ പാലക്കാട്ട് എത്തുമെന്നാണ് വിവരം.

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് കൂടി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കാനാണ് പോലിസ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം.

കൂടുതല്‍ പോലിസ് സംഘത്തെ അടിയന്തരമായി പാലക്കാട്ട് എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. എറണാകുളം റൂറലില്‍നിന്ന് ഒരു കമ്പനി ആംഡ് പോലിസ് സേന പാലക്കാട്ട് വിന്യസിക്കും.

ഇന്നലെയാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.റമദാന്‍ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം പിതാവിനോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ആര്‍എസ്എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയത്.സുബൈറിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് പാലക്കാട് വീണ്ടും ഒരു കൊലപാതകം കൂടി നടന്നിരിക്കുന്നത്.ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എസ് കെ ശ്രീനിവാസാണ് ഇന്ന് കൊല്ലപ്പെട്ടത്.ക്രമസമാധാന നില പുനസ്ഥാപിക്കാന്‍ എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് തിരിച്ചിരിക്കുകയാണ്.

Tags:    

Similar News