സിദ്ദിഖ് കാപ്പന് പാലക്കാട് മാധ്യമ കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

Update: 2021-10-05 14:44 GMT

പാലക്കാട്: യുഎപിഎ ചുമത്തി യു പി പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് മാധ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം ഭാരവാഹിയായ സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായിട്ട് ഒരു വര്‍ഷമായി. സിദ്ദിഖ് കാപ്പന്റെ മോചനത്തിന് വേണ്ടി യൂണിയനും മനുഷ്യാവകാശ സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.


പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് സി ജിഷ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി മധുസൂദനന്‍ കര്‍ത്താ, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയംഗം ഷെറിന്‍ മുഹമ്മദ് സംസാരിച്ചു.




Tags:    

Similar News