പാലക്കാട് മരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ച: 2.450 കിലോഗ്രാം സ്വര്‍ണം വീണ്ടെടുത്തു

Update: 2021-08-23 13:12 GMT

പാലക്കാട്: പാലക്കാട് മരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വര്‍ണം പൊലിസ് വീണ്ടെടുത്തു. വിവിധ സ്വര്‍ണ വ്യാപാരികളില്‍ നിന്നുമാണ് സ്വര്‍ണം വീണ്ടെടുത്തത്. പ്രതികള്‍ ഏഴ് കിലോയിലധികം സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. ബാക്കി സ്വര്‍ണം കണ്ടെത്താനായി അന്വേഷണ സംഘം മഹാരാഷ്ട്രയിലുണ്ട്.

മരുത റോഡ് സഹകരണ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്നാണ് ഏഴര കിലോ സ്വര്‍ണം കവര്‍ന്നത്. കൂടാതെ 18,000 രൂപയും കൈവശപ്പെടുത്തിയിരുന്നു. കോയമ്പത്തൂര്‍-മണ്ണുത്തി ദേശീയപാതയോരത്താണ് മരുത റോഡ് സഹകരണ റൂറല്‍ സൊസൈറ്റി ഓഫിസ്. ഷട്ടറിന്റെ പൂട്ടു തകര്‍ത്ത് അകത്ത് കടന്ന പ്രതികള്‍ ലോക്കറിന്റെ ഇരുമ്പ് പാളികളും മുറിച്ചുമാറ്റി. മോഷണത്തിനു മുമ്പ് സിസിടിവിയുടെ കേബിളുകള്‍, അലാറം കേബിളുകള്‍ എന്നിവയും മുറിച്ചുമാറ്റിയിരുന്നു.