പാലക്കാട്: പാലക്കാട്ട് കഞ്ചിക്കോട് ജ്യേഷ്ഠന്‍ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് ജംഗ്ഷന്‍ പഴയ പോസ്റ്റ് ഓഫീസ് തെരുവില്‍ താമസിക്കുന്ന ആര്‍ ബാബു (35) ആണ് കൊല്ലപ്പെട്ടത്. കേസില്‍ സഹോദരന്‍ ആര്‍ സതീഷിനെ (37) പോലിസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വര്‍ഷമായി കഞ്ചിക്കോടാണ് താമസം. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.