പാലാ നഗരസഭ യുഡിഎഫ് ഭരിക്കും; 21കാരി ദിയ പുളിക്കക്കണ്ടം പാലാ നഗരസഭാ ചെയര്‍പേഴ്‌സണാകും
കോട്ടയം: പാലാ നഗരസഭ യുഡിഎഫ് ഭരിക്കും. 21കാരി ദിയ പുളിക്കക്കണ്ടം പാലാ നഗരസഭാ ചെയര്‍പേഴ്‌സണാകും. രാജ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയാണ് ദിയ. സ്വതന്ത്ര സ്ഥാനാര്‍ഥികളായി മല്‍സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടവും മകള്‍ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടവും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നഗരസഭാ ഭരണം യുഡിഎഫ് ഉറപ്പിച്ചത്.
ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. 26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പന്ത്രണ്ടു യുഡിഎഫിന് പത്തും അംഗങ്ങളെയാണ് ലഭിച്ചത്. സ്വതന്ത്രരെ കൂടെ കൂട്ടി നഗരസഭ ഭരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 1985 ന് ശേഷം ഇതാദ്യമായി പാലാ നഗരസഭയുടെ ഭരണത്തില്‍നിന്ന് കേരളാ കോണ്‍ഗ്രസ് എം പുറത്താകും.