താലിബാനെ അഫ്ഗാന്‍ പ്രതിനിധിയാക്കണമെന്ന് പാകിസ്താന്‍; തര്‍ക്കം മുറുകിയതോടെ സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി

Update: 2021-09-21 19:27 GMT

ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സാര്‍ക്ക് വിദേശകാര്യമന്ത്രിമാരുടെ കൂടിയാലോചനായോഗം റദ്ദാക്കി. താലിബാനെ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധിയായി കണക്കാക്കണമെന്ന പാകിസ്താന്റെ നിര്‍ദേശത്തിലാണ് യോഗം ഉടക്കിപ്പിരിഞ്ഞത്. ഇന്ത്യ അടക്കമുള്ള ഏതാനും രാജ്യങ്ങള്‍ പാക് നിര്‍ദേശം തള്ളി.

യുഎന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചാണ് സാധാരണ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുക പതിവ്.

താലിബാനെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. യുഎന്നും അംഗീകരിച്ചിട്ടില്ല.

അമീര്‍ ഖാന്‍ മുത്താഖിയാണ് താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യമന്ത്രി. അദ്ദേഹം യുഎന്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല.

അഫ്ഗാനെ അംഗീകരിക്കും മുമ്പ് അതേക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷനില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Tags:    

Similar News