പഞ്ചാബ് അതിര്‍ത്തിയില്‍ പാക് പൗരനെ വെടിവച്ചു കൊന്നു; മുന്നറിയിപ്പ് അവഗണിച്ച് അതിര്‍ത്തി പ്രദേശത്തേക്ക് കടന്നു

Update: 2025-05-08 07:42 GMT

പഞ്ചാബ്: പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ (ഐബി) ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്താന്‍ പൗരനെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചു കൊന്നു. ബിഎസ്എഫ് പ്രസ്താവന പ്രകാരം, ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് പൗരന് മുന്നറിയിപ്പു നല്‍കിയിട്ടും ഇയാള്‍ അത് അവഗണിച്ച് മുന്നോട്ടു നീങ്ങിയതാണ് പ്രകോപനമുണ്ടാക്കിയത്. തുടര്‍ന്ന് സേന ഇായാളെ വെടിവച്ചിടുകയായിരുന്നു.

പഹല്‍ഗാം ആക്രമണത്തിനെതിരേ ഇന്ത്യ നടത്തിയ തിരിച്ചടിയെ തുടര്‍ന്ന് പാകിസ്താനുമായുള്ള സംഘര്‍ഷം വര്‍ധിച്ചതിനിടെയാണ് സംഭവം. ഞായറാഴ്ച, പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് മറ്റൊരു പാകിസ്താന്‍ പൗരനെ ബിഎസ്എഫ് പിടികൂടിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: