ദുബയില്‍ ഇന്ത്യക്കാരനെ കുത്തിക്കൊന്ന പാകിസ്താനിക്ക് ഏഴു വര്‍ഷം തടവ്

ജയില്‍ ശിക്ഷ പൂര്‍ത്തീകരിച്ചാല്‍ ഇയാളെ നാടു കടത്താനും ദുബയ് കോടതി ഉത്തരവിട്ടു. 2018 ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.

Update: 2019-02-12 04:33 GMT

ദുബയ്: മുറിയിലെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കത്തിനിടെ 2018ല്‍ സഹമുറിയനായ ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പാകിസ്താന്‍ സ്വദേശിയെ ദുബയ് കോടതി ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചു. പാകിസ്താന്‍ സ്വദേശിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദുബയ് കോടതി ജയില്‍ ശിക്ഷ പൂര്‍ത്തീകരിച്ചാല്‍ ഇയാളെ നാടു കടത്താനും ഉത്തരവിട്ടിട്ടുണ്ട്. 2018 ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.

ദുബയുടെ തെക്കന്‍ പ്രാന്തപ്രദേശത്തെ തൊഴിലാളികള്‍ക്കായുള്ള താമസസ്ഥലത്തെ ഒരു മറിയിലാണ് പ്രതിയും കൊല്ലപ്പെട്ട ഇന്ത്യക്കാരനും മറ്റുള്ളവരും താമസിച്ചിരുന്നത്. മദ്യലഹരിയിലെത്തിയ പ്രതി ലൈറ്റ് ഓണ്‍ ചെയ്യുകയും പരുഷമായി പെരുമാറുകയും ചെയ്തു. ഇതിനെതുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ദൃക്‌സാക്ഷിയായ ഇന്ത്യന്‍ ഫോര്‍മാന്‍ പ്രോസിക്യൂട്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു.




Tags:    

Similar News