പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന് വിട നല്‍കി നാട്

Update: 2025-04-25 08:19 GMT

കൊച്ചി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം കര്‍മങ്ങള്‍ക്കുശേഷം ഇടപ്പള്ളി ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, സിനിമാ രംഗങ്ങളിലെ പ്രമുഖര്‍ രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു.

Tags: