പദ്മശ്രീ അഡ്വ. സി കെ മേനോന്‍ നിര്യാതനായി

ഖത്തര്‍ ആസ്ഥാനമായ ബഹ്‌സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.

Update: 2019-10-01 14:50 GMT

ചെന്നൈ: പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പദ്മശ്രീ അഡ്വ. സി കെ മേനോന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിര്യാതനായി. 70 വയസായിരുന്നു. ഖത്തര്‍ ആസ്ഥാനമായ ബഹ്‌സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.

പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി വി സാമി സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി. ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്‍. മൃതദേഹം തൃശൂരിലെത്തിച്ച് പിന്നീട് സംസ്‌കരിക്കും.

Tags: