കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ബിജെപിയിലേക്ക് വന്നേനെയെന്ന് പത്മജ വേണുഗോപാല്‍; രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്കായി പിതാവിനെ വലിച്ചിഴയ്ക്കരുതെന്ന് മറുപടി നല്‍കി കെ മുരളീധരന്‍

Update: 2026-03-27 10:21 GMT

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടി നല്‍കി കെ മുരളീധരന്‍. രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്കായി പിതാവിനെ വലിച്ചിഴയ്ക്കരുത് എന്നാണ് പദ്മജയ്ക്ക് കെ മുരളീധരന്‍ മറുപടി നല്‍കിയത്.

പിതാവ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം, തനിക്കൊപ്പം ബിജെപിയിലേക്ക് വരുമായിരുന്നുവെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണം ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. കോണ്‍ഗ്രസ് കൊടി പുതച്ചു മരിക്കാന്‍ ആഗ്രഹിച്ചയാളാണ് കെ കരുണാകരനെന്നുംരാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് പിതാവിനെ വലിച്ചിഴയ്ക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.

Tags: