മത്സരിക്കുകയാണെങ്കില്‍ തൃശൂരില്‍ തന്നെയെന്ന് പത്മജ

Update: 2021-02-15 18:23 GMT
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകുമെങ്കില്‍ അത് തൃശൂര്‍ മണ്ഡലത്തില്‍ തന്നെ ആയിരിക്കുമെന്ന്് പത്മജാ വേണുഗോപാല്‍. സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍. പരിചിതമായ ഇടമാണ് തൃശൂര്‍ . വിജയം ഉറപ്പാക്കി മുന്നോട്ട് പോകുമെന്നും പത്മജ പറഞ്ഞു.


മുന്‍പ് മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ട പാരമ്പര്യമാണ് പത്മജക്കുള്ളത്. ആദ്യം മുകുന്ദപുരത്തും പിന്നീട് തൃശൂരിലും അവര്‍ പരാജയപ്പെട്ടു. തോല്‍വിയ്ക്ക് കാരണം പ്രവര്‍ത്തകര്‍ക്കുള്ള തെറ്റിദ്ധാരണകളായിരുന്നു എന്നും പത്മജ വിശദീകരിക്കുന്നു. വസ്ത്രത്തിലും കളറിലും വരെ ജനം തെറ്റിദ്ധരിച്ചു. പിന്നില്‍ നിന്ന് പാലം വലിച്ചവര്‍ തെറ്റ് ഏറ്റ് പറഞ്ഞിട്ടുണ്ടെന്നും ആരോടും അക്കാര്യത്തില്‍ പരാതിയില്ലെന്നും പത്മജ പറഞ്ഞു.




Tags: