ഒളിംപ്യന്‍ പി വി സിന്ധുവിന് പദ്മ ഭൂഷന്‍ സമ്മാനിച്ചു

Update: 2021-11-08 06:31 GMT

ന്യൂഡല്‍ഹി: പ്രമുഖ ബാഡ്മിന്റന്‍ താരം പി വി സിന്ധുവിന് പദ്മ ഭൂഷന്‍ സമ്മാനിച്ചു. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് പദ്മ ഭൂഷന്‍.

രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പി വി സിന്ധു. ചൈനയുടെ ബിങ് ജിയാഓയെ തോല്‍പ്പിച്ചാണ് സിന്ധു ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയത്.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയാണ് സിന്ധുവിന് പുരസ്‌കാരം സമ്മാനിച്ചത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരും പങ്കെടുത്തു.

റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഈ ഇനത്തില്‍ മൂന്ന് പുരസ്‌കാരങ്ങളുണ്ട്. പദ്മ വിഭൂഷന്‍, പദ്മ ഭൂഷന്‍, പദ്മ ശ്രീ.

ഈ വര്‍ഷം 119 പദ്മ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 7 പേര്‍ക്ക് പദ്മ വിഭൂഷനും 10 പേര്‍ക്ക് പദ്മ ഭൂഷനും 102 പേര്‍ക്ക് പദ്മശ്രീയും നല്‍കി. 29 പേര്‍ വനിതകളായിരുന്നു. 16 പേര്‍ക്ക് മരണാനന്തരമായാണ് പുരസ്‌കാരം നല്‍കിയത്. ഒരാള്‍ ട്രാന്‍സ് ജെന്ററാണ്. 

Tags:    

Similar News