തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലാബിന്റെ സേവനം പ്രയോജനപ്പെടുത്താം.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭക്ഷ്യപരിശോധനാ ലാബുകളില്‍ നിന്നും ലഭിച്ച പരിശോധനാ റിപോര്‍ട്ടുകള്‍ പ്രകാരം പാകം ചെയ്ത് പായ്ക്കറ്റില്‍ ലഭ്യമാക്കുന്ന ചപ്പാത്തി, പൊറോട്ട, പത്തിരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ അധികകാലം കേട് കൂടാതെ സൂക്ഷിക്കുന്നതിന് സോര്‍ബിക് ആസിഡ്, ബെന്‍സോയിക് ആസിഡ് എന്നിവ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നിഷ്‌കര്‍ഷിച്ചിട്ടുള്ള അളവില്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ മുളക്, മല്ലി, മുളക്‌പൊടി, മല്ലിപൊടി എന്നീ ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിക്കുന്ന സാംപിളുകളുടെ പരിശോധനാ ഫലം കേരള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റായ www.foodsaftey.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും.