ഈരാറ്റുപേട്ട: പി സി ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ അക്രമണം. ബുധനാഴ്ച രാത്രി 7.30നാണ് അക്രമണമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച എംഎല്‍എയുടെ ശബ്ദരേഖയില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തില്‍ ചേന്നാടു കവലയിലുള്ള എംഎല്‍എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനിടയിലാണ് അക്രമണമുണ്ടായത്. വീടിന്റെ പഠിപ്പുരയുടെ ഓടുകള്‍ എറിഞ്ഞു തകര്‍ത്തു. വീടിനു നേരെയും കല്ലേറുണ്ടായി. ഈ സമയം പി സി ജോര്‍ജ് വീട്ടില്‍ ഇല്ലായിരുന്നു.